ഉണര്‍വോടെ ഓഹരി വിപണി; സെന്‍സെക്‌സില്‍ 146 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: ഓഹരി വിപണി സെന്‍സെക്സ് 146 പോയന്റ് ഉയര്‍ന്ന് 37631ലെത്തി. നിഫ്റ്റി 45 പോയന്റ് ഉയര്‍ന്ന് 11103ലുമാണ് വ്യാപാരം നടക്കുന്നത്.

യുപിഎല്‍, ടാറ്റ സ്റ്റീല്‍, ടാറ്റ മോട്ടോഴ്സ്, എസ്ബിഐ, ഗെയില്‍, സണ്‍ ഫാര്‍മ, ബിപിസിഎല്‍ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.

ബിഎസ്ഇയിലെ 869 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 266 ഓഹരികള്‍ നഷ്ടത്തിലുമാണ്. റിയാല്‍റ്റി, ലോഹം, ബാങ്ക്, വാഹനം,
വിഭാഗങ്ങളിലെ ഓഹരികളാണ് നേട്ടത്തില്‍. ഐടി ഓഹരികള്‍ നഷ്ടത്തിലുമാണ്.

ടിസിഎസ്, ടെക് മഹീന്ദ്ര,ഇന്‍ഫോസിസ്, എച്ച്സിഎല്‍ ടെക്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഒഎന്‍ജിസി, സിപ്ല, കൊട്ടക് മഹീന്ദ്ര, തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

Top