ഉണര്‍വോടെ ഓഹരി വിപണി; സെന്‍സെക്സില്‍ 355 പോയന്റ് നേട്ടത്തോടെ തുടക്കം

sensex

മുംബൈ: ഉണര്‍വോടെ ഓഹരി വിപണി സെന്‍സെക്സ് 355 പോയന്റ് ഉയര്‍ന്ന് 37056ലെത്തി. നിഫ്റ്റിയാകട്ടെ 108 പോയന്റ് നേട്ടത്തില്‍ 10,938ലിലാണ്. ബിഎസ്ഇയിലെ 683 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 113 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണ്.

എച്ച്ഡിഎഫ്സി, എച്ച്ഡിഎഫ്സി ബാങ്ക്, യുക്കോ ബാങ്ക്, കാനാറ ബാങ്ക്, ഇന്ത്യബുള്‍സ് ഹൗസിങ്, യെസ് ബാങ്ക്, അദാനി പോര്‍ട്സ്, ഐഷര്‍ മോട്ടോഴ്സ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍.ഇന്‍ഫോസിസ്, ടാറ്റ സ്റ്റീല്‍, വേദാന്ത, ഹിന്‍ഡാല്‍കോ, ടിസിഎസ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

ലോഹം, ഐടി തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികളാണ് നഷ്ടത്തില്‍. പൊതുമേഖല ബാങ്ക്, വാഹനം, ഊര്‍ജം, ഇന്‍ഫ്ര, എഫ്എംസിജി തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമാണ്.

Top