stock market down

മുംബൈ: ഓഹരി സൂചികകള്‍ നഷ്ടത്തോടെ വ്യാപാരം ആരംഭിച്ചു.

സെന്‍സെക്‌സ് 95 പോയന്റ് നഷ്ടത്തില്‍ 27213ലും നിഫ്റ്റി 25 പോയന്റ് താഴ്ന്ന് 8409ലുമാണ് വ്യാപാരം നടക്കുന്നത്.

ബിഎസ്ഇയിലെ 961 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1011 ഓഹരികള്‍ നഷ്ടത്തിലുമാണ്.

സിപ്ല, ബജാജ് ഓട്ടോ, സണ്‍ ഫാര്‍മ, ലുപിന്‍, മാരുതി, ഹീറോ മോട്ടോര്‍കോര്‍പ്, ഭാരതി എയര്‍ടെല്‍, എസ്ബിഐ, ഐടിസി തുടങ്ങിയവ നേട്ടത്തിലും ആക്‌സിസ് ബാങ്ക്, ടാറ്റ മോട്ടോഴ്‌സ്, ഐസിഐസിഐ ബാങ്ക്, ഇന്‍ഫോസിസ്, ഏഷ്യന്‍ പെയിന്റ്‌സ് തുടങ്ങിയവ നഷ്ടത്തിലുമാണ്.

Top