stock market down

മുംബൈ: ഓഹരി സൂചികകള്‍ ഇന്നും നഷ്ടത്തോടെ വ്യാപാരം ആരംഭിച്ചു. സെന്‍സെക്‌സ് 318 പോയന്റ് നഷ്ടത്തില്‍ 27199ലും നിഫ്റ്റി 95 പോയന്റ് താഴ്ന്ന് 8430ത്തിലുമെത്തി.

ബിഎസ്ഇയിലെ 206 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 706 ഓഹരികള്‍ നഷ്ടത്തിലുമാണ്.

സണ്‍ ഫാര്‍മ, ഇന്‍ഫോസിസ് തുടങ്ങിയവ നേട്ടത്തിലും എച്ച്ഡിഎഫ്‌സി, ബജാജ് ഓട്ടോ, കോള്‍ ഇന്ത്യ, ഗെയില്‍, എംആന്റ്എം തുടങ്ങിയവ നഷ്ടത്തിലുമാണ്.

രൂപയുടെ മൂല്യത്തിലും ഇടിവുണ്ടായി. ഡോളറിനെതിരെ രൂപയുടെ മൂല്യം 52 പൈസ താഴ്ന്ന് 67.15ലെത്തി.

Top