ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം

മുംബൈ : ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം. ഇന്ത്യ – ചൈന അതിർത്തി സംഘർഷം ഓഹരി വിപണിയെ സാരമായി തന്നെ ബാധിച്ചു. സെന്‍സെക്‌സ് 64 പോയന്റ് നഷ്ടത്തില്‍ 38,352ലും നിഫ്റ്റി 17 പോയന്റ് താഴ്ന്ന് 11,337ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 599 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 393 ഓഹരികള്‍ നഷ്ടത്തിലുമാണ്. 51 ഓഹരികള്‍ക്ക് മാറ്റമില്ല.

കൊട്ടക് മഹീന്ദ്ര, എന്‍ടിപിസി, ഭാരതി എയര്‍ടെല്‍, ഒഎന്‍ജിസി, ഗ്രാസിം, ഭാരതി ഇന്‍ഫ്രടെല്‍, ഐടിസി, നെസ് ലെ, പവര്‍ഗ്രിഡ് കോര്‍പ്, ടാറ്റ മോട്ടോഴ്‌സ് തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ. ഹീറോ മോട്ടോര്‍കോര്‍പ്, എച്ച്‌സിഎല്‍ ടെക്, ബജാജ് ഫിനാന്‍സ്, സിപ്ല, യുപിഎല്‍, ബിപിസിഎല്‍, വിപ്രോ, ടിസിഎസ്, ഇന്‍ഫോസിസ്, റിലയന്‍സ് എന്നീ ഓഹരികൾ നേട്ടത്തിലുമാണ്.

 

 

Top