ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം; സെന്‍സെക്‌സ് 259 പോയന്റ് താഴ്ന്നു

മുംബൈ: ഓഹരി വിപണിയില്‍ കനത്ത നഷ്ടം തുടരുന്നു. സെന്‍സെക്‌സ് 259 പോയന്റ് താഴ്ന്ന് 36213ലും നിഫ്റ്റി 78 പോയന്റ് നഷ്ടത്തില്‍ 10663ലുമാണ് വ്യാപാരം നടക്കുന്നത്.

ബിഎസ്ഇയിലെ 188 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 394 ഓഹരികള്‍ നഷ്ടത്തിലുമാണ്. ഫാര്‍മ ഊര്‍ജം, ഇന്‍ഫ്ര, ബാങ്ക്, ലോഹം, എഫ്എംസിജി, വിഭാഗങ്ങളിലെ ഓഹരികളാണ് നഷ്ടത്തില്‍. എംആന്റ്എം, ഹീറോ മോട്ടോര്‍കോര്‍പ് , യെസ് ബാങ്ക്, വിപ്രോ, ടിസിഎസ്, തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമാണ്.

എച്ച്ഡിഎഫ്സി, ഹിന്‍ഡാല്‍കോ, സിപ്ല, റിലയന്‍സ് , എച്ച്ഡിഎഫ്സി ബാങ്ക്, എസ്ബിഐ, ഇന്ത്യബുള്‍സ് ഹൗസിങ്, ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക്, തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലാണ്.

Top