ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം; സെന്‍സെക്സ് 127 പോയന്റ് താഴ്ന്നു

മുംബൈ: ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം. സെന്‍സെക്സ് 127 പോയന്റ് താഴ്ന്ന് 36933ലും നിഫ്റ്റി 45 പോയന്റ് നഷ്ടത്തില്‍ 10873ലുമാണ് വ്യാപാരം നടക്കുന്നത്.

ബിഎസ്ഇയിലെ 407 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 916 ഓഹരികള്‍ നഷ്ടത്തിലുമാണ്. ലോഹം, വാഹനം, ഊര്‍ജം, ഇന്‍ഫ്ര, ഐടി ഓഹരികളാണ് നഷ്ടത്തില്‍. ഫാര്‍മ, എഫ്എംസിജി ഓഹരികള്‍ നേട്ടത്തിലുമാണ്.

ഡോ.റെഡ്ഡീസ് ലാബ്,ബ്രിട്ടാനിയ, ഐടിസി, യുപിഎല്‍, ഗെയില്‍, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ടിസിഎസ്, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്. ഇന്ത്യബുള്‍സ് ഹൗസിങ്, യെസ് ബാങ്ക്, വേദാന്ത, ഹിന്‍ഡാല്‍കോ, ഒഎന്‍ജിസി, സണ്‍ ഫാര്‍മ, ടാറ്റ സ്റ്റീല്‍, കോള്‍ ഇന്ത്യ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

Top