ഓഹരി വിപണി തകര്‍ന്നു; സെന്‍സെക്‌സ് 882 പോയന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: രാജ്യത്തെ കൊവിഡ് വ്യാപന ആശങ്കയില്‍ ഓഹരി വിപണി തകര്‍ന്നു. ഒരുവേള 1400ലേറെ പോയന്റ് ഇടിഞ്ഞ സെന്‍സെക്‌സ് ഒടുവില്‍ 882 പോയന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകളും നിക്ഷേപകരുടെ ആത്മവിശ്വാസം ചോര്‍ത്തി.

സെന്‍സെക്‌സ് 47,949.42ലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 258.40 പോയന്റ് നഷ്ടത്തില്‍ 14,359.50ലുമെത്തി. പൊതുമേഖലാ ബാങ്ക് സൂചികയ്ക്ക് നാലു ശതമാനത്തോളം നഷ്ടമായി. വിപണിയിലെ നഷ്ടം രൂപയുടെ മൂല്യത്തിലും പ്രതിഫലിച്ചു. ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ 52 പൈസയുടെ നഷ്ടമുണ്ടായി.

 

Top