ഓഹരി വിപണിയില്‍ വന്‍ ഇടിവ് ; സെന്‍സെക്‌സ് 854.76 പോയിന്റ് താഴ്ന്നു

മുംബൈ: വ്യാപാര ആരംഭത്തില്‍തന്നെ കനത്ത തകര്‍ച്ച നേരിട്ട് ഓഹരിവിപണി. ബോംബെ സ്റ്റോക് എക്‌സ്‌ചേഞ്ചായ സെന്‍സെക്‌സ് 1000 പോയിന്റ് ഇടിഞ്ഞു. ദേശീയ സൂചികയായ നിഫ്റ്റിയില്‍ 300 പോയിന്റിന്റെ ഇടിവും രേഖപ്പെടുത്തി. സെന്‍സെക്‌സ് 854.76 പോയിന്റ് ഇടിഞ്ഞ് 33,901.81ലും നിഫ്റ്റി 275.55 പോയിന്റ് തകര്‍ച്ചയില്‍ 10,192.60ത്തിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

5 മിനിറ്റിനുള്ളില്‍ നിക്ഷേപകര്‍ക്ക് 4 ലക്ഷം കോടിയുടെ നഷ്ടമാണുണ്ടായത്. ആഗോള വിപണികളിലും ഏഷ്യന്‍ വിപണികളിലും ഇടിവുണ്ടായി. പത്തുമണിയോടെ ചെറിയ തോതില്‍ നിലമെച്ചപ്പെടുത്തുകയാണു വിപണി.

മെറ്റല്‍, ഓട്ടോ മൊബൈല്‍, ബാങ്ക്, ഫാര്‍മ തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികളാണ് പ്രധാനമായും നഷ്ടത്തിലായത്.

എച്ച്പിസിഎല്‍, ഒഎന്‍ജിസി, ഗെയില്‍, ഐഒസി തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍.

ഇന്ത്യ ബുള്‍ ഹൗസിങ്, ബജാജ് ഫിനാന്‍സ്, ആക്‌സിസ് ബാങ്ക്, ഐഷര്‍ മോട്ടോഴ്‌സ്, എസ്ബിഐ, ടിസിഎസ്, എച്ച്‌സിഎല്‍ ടെക്, ടാറ്റ സ്റ്റീല്‍, ഭാരതി എയര്‍ടെല്‍, റിലയന്‍സ്, ഇന്‍ഫോസിസ്, സണ്‍ ഫാര്‍മ, മാരുതി സുസുകി, ഹിന്‍ഡാല്‍കോ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

Top