stock market closed; loss

മുംബൈ: ഓഹരി സൂചികകള്‍ കനത്ത നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു.സെന്‍സെക്‌സ് 329.26 പോയന്റ് നഷ്ടത്തില്‍ 26230.66ലും നിഫ്റ്റി 106.10 പോയന്റ് താഴ്ന്ന് 8086.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

ബിഎസ്ഇയിലെ 878 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1785 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.

ബജാജ് ഓട്ടോ, ഹീറോ മോട്ടോര്‍കോര്‍പ്, സിപ്ല, ഭാരതി എയര്‍ടെല്‍ തുടങ്ങിയവ നേട്ടത്തിലും അദാനി പോര്‍ട്‌സ്, മാരുതി, ടാറ്റ മോട്ടോഴ്‌സ്, ഏഷ്യന്‍ പെയിന്റ്‌സ്, എച്ച്ഡിഎഫ്‌സി തുടങ്ങിയവ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.

Top