ഓഹരി വിപണി നേട്ടത്തില്‍ അവസാനിച്ചു; സെന്‍സെക്‌സിലെ ലാഭം 1921.15 പോയിന്റ്

മുംബൈ: നിമഷനേരംകൊണ്ടാണ് രാജ്യത്തെ ഓഹരി നിക്ഷേപകര്‍ അഞ്ചു ലക്ഷം കോടി രൂപ സ്വന്തമാക്കിയത്. പത്തരയോടെ കോര്‍പ്പറേറ്റ് നികുതിയില്‍ ഇളവു വരുത്തിയതായി കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചതോടെ വിപണിയില്‍ വന്‍ മുന്നേറ്റമാണ് ഉണ്ടായത്.

സെന്‍സ്‌ക്സ് 1921.15 പോയിന്റ് ഉയര്‍ന്ന് 38,014.62ലും നിഫ്റ്റി 569.40 പോയിന്റ് നേട്ടത്തില്‍ 11,274.20ലുമാണ് ക്ലോസ് ചെയ്തത്.

ബിഎസ്ഇയിലെ 1809 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 726 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.ഊര്‍ജം, എഫ്എംസിജി, ഫാര്‍മ, ലോഹം, ഇന്‍ഫ്ര, വാഹനം, ബാങ്ക്, തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികളെല്ലാം മികച്ച നേട്ടമുണ്ടാക്കി.

ബിഎസ്ഇ മിഡ്ക്യാപ് സൂചിക ആറ് ശതമാനവും സ്മോള്‍ ക്യാപ് സൂചിക നാലുശതമാനവും ഉയര്‍ന്നു.

ടാറ്റ സ്റ്റീല്‍, ടാറ്റ മോട്ടോഴ്സ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഏഷ്യന്‍ പെയിന്റ്സ്,ഐഷര്‍ മോട്ടോഴ്സ്, മാരുതി സുസുകി, എസ്ബിഐ,ഹീറോ മോട്ടോര്‍കോര്‍പ്, തുടങ്ങിയ ഓഹരികളാണ് മികച്ച നേട്ടമുണ്ടാക്കിയത്. ടിസിഎസ്, എന്‍ടിപിസി,ഇന്‍ഫോസിസ്,പവര്‍ ഗ്രിഡ്, തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്.

Top