മഹാരാഷ്ട്രയിലും ഹരിയാനയിലും നിയമസഭാ തിരഞ്ഞെടുപ്പ്;ഓഹരി വിപണിക്ക് അവധി

മുംബൈ: മഹാരാഷ്ട്രയിലും ഹരിയാനയിലും നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ തിങ്കളാഴ്ച ഓഹരി വിപണികള്‍ പ്രവര്‍ത്തിക്കുന്നില്ല.

ബിഎസ്ഇക്കും എന്‍എസ്ഇക്കും അവധിയാണ്. കറന്‍സി, ഡെറ്റ് വിപണികള്‍ക്കും അവധിയാണ്. അതേസമയം, കമ്മോഡിറ്റി മാര്‍ക്കറ്റുകള്‍ വൈകീട്ട് അഞ്ചിനു ശേഷം പ്രവര്‍ത്തിക്കും.

വെള്ളിയാഴ്ച ഓഹരി സൂചികകള്‍ നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. സെന്‍സെക്സ് 246 പോയന്റും നിഫ്റ്റി 75 പോയന്റും നേട്ടമുണ്ടാക്കി.

Top