സെന്‍സെക്‌സ് 367 പോയിന്റ് ഉയര്‍ന്ന് ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം

Sensex gains

മുംബൈ: തുടര്‍ച്ചയായ തകര്‍ച്ചകള്‍ക്കൊടുവില്‍ വിപണിയില്‍ ചെറിയ നേട്ടത്തോടെ തുടക്കം. സെന്‍സെക്‌സ് 367 പോയിന്റ് ഉയര്‍ന്ന് 34,563ലും, നിഫ്റ്റി 97 പോയിന്റ് നേട്ടത്തില്‍ 10,596ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 1821 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും, 282 ഓഹരികള്‍ നഷ്ടത്തിലുമാണ്.

ഹിന്‍ഡാല്‍കോ, ടാറ്റ മോട്ടോഴ്‌സ്, ടാറ്റ സ്റ്റീല്‍, ഡോ.റെഡ്ഡീസ് ലാബ്, എസ്ബിഐ, ഒഎന്‍ജിസി, ഹീറോ മോട്ടോര്‍കോര്‍പ്, മാരുതി സുസുകി, ഐടിസി, ആക്‌സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, റിലയന്‍സ്, ടെക് മഹീന്ദ്ര, ഭാരതി എയര്‍ടെല്‍, ബജാജ് ഓട്ടോ, സിപ്ല തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്. ലുപിന്‍, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ടിസിഎസ്, എച്ച്ഡിഎഫ്‌സി ബാങ്ക്, സണ്‍ ഫാര്‍മ, വിപ്രോ, ഏഷ്യന്‍ പെയിന്റ്‌സ്, ഇന്‍ഫോസിസ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

Top