ഉണര്‍വോടെ ഓഹരി വിപണി; നേട്ടത്തോടെ തുടക്കം

sensex

മുംബൈ: ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്സ് 87 പോയന്റ് ഉയര്‍ന്ന് 37490ലും നിഫ്റ്റി 14 പോയന്റ് നേട്ടത്തില്‍ 11068ലുമാണ് വ്യാപാരം ആരംഭിച്ചത്.

വാഹനം, ഇന്‍ഫ്ര, ഐടി, ഫാര്‍മ ഓഹരികളാണ് നേട്ടത്തില്‍. എഫ്എംസിജി, ലോഹം വിഭാഗങ്ങളിലെ ഓഹരികള്‍ വില്പന സമ്മര്‍ദത്തിലാണ്.ബിഎസ്ഇയിലെ 327 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 356 ഓഹരികള്‍ നഷ്ടത്തിലുമാണ്.

ഇന്‍ഫോസിസ്, മഹാനഗര്‍ ഗ്യാസ്, എംആന്റ്എം,സീ എന്റര്‍ടെയ്ന്‍മെന്റ്, എച്ച്ഡിഎഫ്സി ബാങ്ക്, ടിസിഎസ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍. ബ്രിട്ടാനിയ, യെസ് ബാങ്ക്, ഐഒസി, കോള്‍ ഇന്ത്യ, ടാറ്റ മോട്ടോഴ്സ്, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

Top