ഓഹരി സൂചികകളില്‍ കുതിപ്പ് തുടരുന്നു

sensex

മുംബൈ: വ്യാപാര ആഴ്ചയുടെ അവസാന ദിനത്തിലും റെക്കോഡ് പുതുക്കി സൂചികകള്‍. ഇതാദ്യമായി സെന്‍സെക്‌സ് 58,000വും നിഫ്റ്റി 13,000വും കടന്നു. സെന്‍സെക്‌സ് 217 പോയന്റ് നേട്ടത്തില്‍ 58,070ലും നിഫ്റ്റി 61 പോയന്റ് ഉയര്‍ന്ന് 17,300ലുമാണ് വ്യാപാരം ആരംഭിച്ചത്.

കൊട്ടക് മഹ്രീന്ദ്ര ബാങ്ക്, ടൈറ്റാന്‍, റിലയന്‍സ്, എല്‍ആന്‍ഡ്ടി, ഇന്‍ഡസിന്‍ഡ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, ടാറ്റ സ്റ്റീല്‍, ആക്‌സിസ് ബാങ്ക്, എസ്ബിഐ, ഡോ.റെഡ്ഡീസ് ലാബ്, ബജാജ് ഓട്ടോ, ബജാജ് ഫിനാന്‍സ് തുടങ്ങിയ ഓഹകിളാണ് നേട്ടത്തില്‍.

ഭാരതി എയര്‍ടെല്‍, ടെക് മഹീന്ദ്ര, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ടിസിഎസ്, നെസ് ലെ, എച്ച്‌സിഎല്‍ ടെക് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്. നിഫ്റ്റി ബാങ്ക്, ഓട്ടോ, ഹെല്‍ത്ത് കെയര്‍, ഓയില്‍ ആന്‍ഡ് ഗ്യാസ് തുടങ്ങിയ സൂചികളാണ് നേട്ടത്തില്‍. ഐടി സൂചികയാണ് നഷ്ടം നേരിട്ടത്. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകളും അരശതമാനത്തോളം ഉയര്‍ന്നു.

 

Top