ഓഹരി സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ്‌ ചെയ്തു

മുംബൈ: കഴിഞ്ഞ ദിവസത്തെ നേട്ടം നിലനിര്‍ത്താനാവാതെ വ്യാപാര ആഴ്ചയുടെ അവസാന ദിനം ഓഹരി സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ്‌ ചെയ്തു. സെന്‍സെക്‌സ് 66.23 പോയന്റ് താഴ്ന്ന് 52,586.84ലിലും നിഫ്റ്റി 15.50 പോയന്റ് നഷ്ടത്തില്‍ 15,763ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

ഏറെനേരം സൂചികകള്‍ നേട്ടത്തിലായിരുന്നുവെങ്കിലും പിന്നീടുണ്ടായ വില്പനസമ്മര്‍ദമാണ് വിപണിയെ ബാധിച്ചത്. യൂറോപ്യന്‍ ഓഹരികളിലെ ഇടിവും ഡെല്‍റ്റ വകഭേദത്തിന്റെ വ്യാപനവും നിക്ഷേപകരുടെ ആത്മവിശ്വാസം കെടുത്തി.

സണ്‍ ഫാര്‍മ, ടെക് മഹീന്ദ്ര, സിപ്ല, ശ്രീ സിമെന്റ്‌സ്, അദാനി പോര്‍ട്‌സ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ഹിന്‍ഡാല്‍കോ, ബജാജ് ഫിനാന്‍സ്, എസ്ബിഐ ലൈഫ്, ബജാജ് ഫിന്‍സര്‍വ്, എസ്ബിഐ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലായി.

സെക്ടറുകളില്‍ ഫാര്‍മ സൂചികയാണ് മികച്ച നേട്ടമുണ്ടാക്കിയത്. 3.6ശതമാനം ഉയര്‍ന്നു. ഓട്ടോ സൂചിക ഒരുശതമാനം നേട്ടമുണ്ടാക്കി. മെറ്റല്‍, ധനകാര്യ ഓഹരികള്‍ വില്പന സമ്മര്‍ദം നേരിട്ടു.

 

Top