ഓഹരി സൂചികകള്‍ നേട്ടത്തില്‍ ക്ലോസ്‌ ചെയ്തു

sensex

മുംബൈ: തുടര്‍ച്ചയായി രണ്ടാമത്തെ ദിവസവും സൂചികകള്‍ നേട്ടത്തില്‍ ക്ലോസ്‌ ചെയ്തു. മെറ്റല്‍, ഫിനാഷ്യല്‍, ഫാര്‍മ ഓഹരികളാണ് വിപണിക്ക് കരുത്തേകിയത്. സെന്‍സെക്‌സ് 226.04 പോയന്റ് നേട്ടത്തില്‍ 52925.04ലിലും നിഫ്റ്റി 69.90 പോയന്റ് ഉയര്‍ന്ന് 15,860.40ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ടാറ്റ സ്റ്റീലാണ് നേട്ടത്തില്‍ മുന്നില്‍.

ഓഹരി വില നാലുശമാതനത്തിലേറെ ഉയര്‍ന്നു. റഷ്യന്‍ സര്‍ക്കാര്‍ സ്റ്റീല്‍ ഉത്പന്നങ്ങള്‍ക്ക് കയറ്റുമതി തീരുവ ഏര്‍പ്പെടത്താനുള്ള നീക്കമാണ് നേട്ടമായത്. ആക്‌സിസ് ബാങ്ക്, എസ്ബിഐ, ഐസിഐസിഐ ബാങ്ക്, ഹിന്‍ഡാല്‍കോ തുടങ്ങിയ ഓഹരികളും നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ടൈറ്റാന്‍, എന്‍ടിപിസി, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഏഷ്യന്‍ പെയിന്റ്‌സ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. സെക്ടറല്‍ സൂചികകളില്‍ നിഫ്റ്റി ബാങ്ക്, മെറ്റല്‍, പൊതുമേഖല ബാങ്ക് സൂചികകള്‍ 1-2.5ശതമാനം നേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡ്ക്യാപ് സൂചിക ഒരുശതമാനം ഉയര്‍ന്നു.

 

Top