ഓഹരി വിപണി നേട്ടത്തില്‍ ക്ലോസ് ചെയ്തു

sensex

മുംബൈ: നഷ്ടത്തോടെ തുടങ്ങിയ വിപണി ഒടുവില്‍ നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 91.84 പോയന്റ് നേട്ടത്തില്‍ 49,584.16ലും നിഫ്റ്റി 30.70 പോയന്റ് ഉയര്‍ന്ന് 14,595.60ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1467 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1489 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 166 ഓഹരികള്‍ക്ക് മാറ്റമില്ല. ഐടി കമ്പനികള്‍ പ്രതീക്ഷിച്ചതിലും മികച്ച നേട്ടമുണ്ടാക്കിയപ്പോള്‍ നിക്ഷേപകര്‍ വിറ്റ് ലാഭമെടുത്തതാണ് തുടക്കത്തില്‍ വിപണിയെ ബാധിച്ചത്.

യൂറോപ്യന്‍ വിപണികളിലെ നേട്ടവും മൊത്തവില പണപ്പെരുപ്പം 1.22 ശതമാനമായി കുറഞ്ഞതും വിപണിക്ക് പിന്നീട് തുണയായി. യുപിഎല്‍, ബിപിസിഎല്‍, ടിസിഎസ്, ഇന്‍ഡസിന്‍ഡ് ബാങ്ക്, ഐഒസി തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. എച്ചസിഎല്‍ ടെക്, ആക്‌സിസ് ബാങ്ക്, ടെക് മഹീന്ദ്ര, ഏഷ്യന്‍ പെയിന്റ്‌സ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. ഊര്‍ജം, വാഹനം, എഫ്എംസിജി, ഫാര്‍മ ഓഹരികളില്‍ നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിച്ചു. അതേസമയം, ലോഹവിഭാഗം സൂചിക ഒരു ശതമാനം നഷ്ടത്തിലുമായി.

Top