സെന്‍സെക്‌സ് 76 പോയന്റ് താഴ്ന്ന് ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം

മുംബൈ: ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം. സെന്‍സെക്‌സ് 76 പോയന്റ് താഴ്ന്ന് 49,415ലും നിഫ്റ്റി 12 പോയന്റ് നഷ്ടത്തില്‍ 14,552ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 843 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 510 ഓഹരികള്‍ നഷ്ടത്തിലുമാണ്. 64 ഓഹരികള്‍ക്ക് മാറ്റമില്ല. ആഗോള വിപണികളിലെ നഷ്ടമാണ് ആഭ്യന്തര സൂചികകളിലും പ്രതിഫലിച്ചത്.

ഇന്‍ഡസിന്‍ഡ് ബാങ്ക്, ഐടിസി, ഒഎന്‍ജിസി, ബജാജ് ഓട്ടോ, എല്‍ആന്‍ഡ്ടി, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, എന്‍ടിപിസി, റിലയന്‍സ്, എച്ച്ഡിഎഫ്‌സി ബാങ്ക്, പവര്‍ഗ്രിഡ് കോര്‍പ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍. ഐസിഐസിഐ ബാങ്ക്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ടിസിഎസ്, ബജാജ് ഫിനാന്‍സ്, ആക്‌സിസ് ബാങ്ക്, ഏഷ്യന്‍ പെയിന്റ്‌സ്, ടെക് മഹീന്ദ്ര, ഇന്‍ഫോസിസ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്. ഡെന്‍ നെറ്റ് വര്‍ക്‌സ്, എച്ച്എഫ്‌സിഎല്‍, ടാറ്റ സ്റ്റീല്‍ ലോങ് പ്രൊഡക്ട്‌സ് തുടങ്ങിയ കമ്പനികളാണ് വ്യാഴാഴ്ച ഡിസംബര്‍ പാദത്തിലെ പ്രവര്‍ത്തനഫലം പുറത്തുവിടുന്നത്.

Top