ഓഹരി വിപണിയിൽ സെന്‍സെക്‌സ് 300 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: ഓഹരി സൂചികകളിൽ ഇന്ന് സെന്‍സെക്‌സ് 300 പോയന്റ് നേട്ടത്തില്‍ 48,410ലും നിഫ്റ്റി 97 പോയന്റ് ഉയര്‍ന്ന് 14,234ലിലുമെത്തി. നിഫ്റ്റി മിഡ്ക്യാപ് സൂചിക റെക്കോഡ് ഉയരം കുറിച്ചു. ആഗോള സൂചികകളിലെ നേട്ടമാണ് രാജ്യത്തെ ഓഹരി വിപണിയെയും തുണച്ചത്.

ടെക് മഹീന്ദ്ര, സണ്‍ ഫാര്‍മ, ഇന്‍ഫോസിസ്, ഏഷ്യന്‍ പെയിന്റ്‌സ്, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികളാണ് മികച്ച നേട്ടത്തില്‍. ഐടി സൂചികയോടൊപ്പം എല്ലാ വിഭാഗങ്ങളിലെ ഇന്‍ഡക്‌സുകളും ഉയര്‍ന്നാണ് വ്യാപാരം നടക്കുന്നത്.

Top