ഓഹരി സൂചികകളിൽ ചാഞ്ചാട്ടം

മുംബൈ: ഓഹരി സൂചികകളിൽ ചാഞ്ചാട്ടം തുടരുന്നു. നഷ്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചതെങ്കിലും താമസിയാതെ സൂചികകൾ നേട്ടത്തിലായി. സെൻസെക്‌സ് 22 പോയന്റ് ഉയർന്ന് 51,733ലും നിഫ്റ്റി 15 പോയന്റ് നേട്ടത്തിൽ 15,224ലിലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 1379 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 706 ഓഹരികൾ നഷ്ടത്തിലുമാണ്. 93 ഓഹരികൾക്ക് മാറ്റമില്ല.

ഗെയിൽ, ഒഎൻജിസി, ഹിൻഡാൽകോ, ഐഒസി, എസ്ബിഐ, ടാറ്റ സ്റ്റീൽ, ഇൻഫോസിസ്, ഏഷ്യൻ പെയിന്റ്‌സ്, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ഐസിഐസിഐ ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ബജാജ് ഫിനാൻസ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര,എച്ച്ഡിഎഫ്‌സി, നെസ് ലെ, ഐഷർ മോട്ടോഴ്‌സ്, ഗ്രാസിം, ടാറ്റ മോട്ടോഴ്‌സ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. ബിഎസ്ഇ സ്‌മോൾ ക്യാപ് സൂചിക ഒരുശതമാനത്തോളം നേട്ടത്തിലാണ്.

Top