സെൻസെക്‌സ് നേരിയ നേട്ടത്തിൽ ക്ലോസ്‌ചെയ്തു; നിഫ്റ്റി 10 പോയന്റ് താഴ്ന്നു

മുംബൈ: കനത്ത ചാഞ്ചാട്ടത്തിനൊടുവിൽ ഇന്ന് സെൻസെക്‌സ് നേരിയ നേട്ടത്തിൽ ക്ലോസ്‌ചെയ്തു. സെൻസെക്‌സ് 12.78 പോയന്റ് ഉയർന്ന് 51,544.30ലും നിഫ്റ്റി 10 പോയന്റ് നഷ്ടത്തിൽ 15,163.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1400 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1520 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 159 ഓഹരികൾക്ക് മാറ്റമില്ല. ലോഹം, ഫാർമ, എഫ്എംസിജി തുടങ്ങിയ സെക്ടറുകളാണ് വില്പനസമ്മർദം നേരിട്ടത്.

ഐടിസി, ഗെയിൽ, ഒഎൻജിസി, സൺ ഫാർമ, കോൾ ഇന്ത്യ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തിലായത്. അദാനി പോർട്‌സ്, ഐസിഐസിഐ ബാങ്ക്, ഇൻഫോസിസ്, ആക്‌സിസ് ബാങ്ക്, വിപ്രോ തുടങ്ങിയ ഒഹരികൾ നേട്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബാങ്ക്, ഐടി സൂചികകൾ മാത്രമാണ് നേട്ടമുണ്ടാക്കിയത്. ലോഹം, ഫാർമ, എഫ്എംസിജി, ഊർജം തുടങ്ങിയ സൂചികകൾ ഒരുശതമാനത്തോളം നഷ്ടത്തിലായി. ആഗോള കാരണങ്ങളും ലാഭമെടുപ്പുമാണ് വിപണിയുടെ കരുത്തുചോർത്തിയത്.

Top