നേട്ടത്തിൽ അവസാനിച്ച് ഓഹരി സൂചികകൾ

മുംബൈ: ഓഹരി സൂചികകൾ നേട്ടത്തിൽ ക്ലോസ് ചെയ്തു. സെൻസെക്‌സ് 222.13 പോയന്റ് നേട്ടത്തിൽ 51,531.52ലും നിഫ്റ്റി 66.80 പോയന്റ് ഉയർന്ന് 15,173.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1711 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1229 ഓഹരികൾ നഷ്ടത്തിലുമാണ്. 133 ഓഹരികൾക്ക് മാറ്റമില്ല.

ഹിൻഡാൽകോ, റിലയൻസ്, സൺ ഫാർമ, അദാനി പോർട്‌സ്, ഗെയിൽ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ഐഷർ മോട്ടോഴ്‌സ്, ടൈറ്റാൻ കമ്പനി, എൻടിപിസി, എൽആൻഡ്ടി, ടാറ്റ മോട്ടോഴ്‌സ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. വാഹനം, പൊതുമേഖല ബാങ്ക് തുടങ്ങിയ സൂചികകൾ ഒഴികെയുള്ളവ നേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോൾ ക്യാപ് സൂചികകൾ 0.4 മുതൽ ഒരുശതമാനംവരെ ഉയർന്നു.

Top