ഓഹരി സൂചികകൾ നേരിയ നഷ്ടത്തിൽ ക്ലോസ് ചെയ്തു

sensex

മുംബൈ: തുടർച്ചയായ നേട്ടത്തിനുശേഷം ഓഹരി സൂചികകൾ നേരിയ നഷ്ടത്തിൽ ക്ലോസ് ചെയ്തു. നേട്ടത്തോടെ ആരംഭിച്ച വ്യാപാരം പിന്നീട് വിൽപന സമ്മർദം മൂലം നഷ്ടത്തിൽ ക്ലോസ് ചെയ്യുകയായിരുന്നു. സെൻസെക്‌സ് 16.69 പോയന്റ് നഷ്ടത്തിൽ 51,329.08ലും നിഫ്റ്റി 6.50 പോയന്റ് താഴ്ന്ന് 15,109.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1279 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1634 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 184 ഓഹരികൾക്ക് മാറ്റമില്ല.

ഊർജം, അടിസ്ഥാന സൗകര്യവികസനം എന്നീ സെക്ടറുകൾ ഒഴികെയുള്ള സൂചികകൾ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോൾ ക്യാപ് സൂചികകളും നേരിയ നഷ്ടംനേരിട്ടു. ഐഒസി, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ടാറ്റ മോട്ടോഴ്‌സ്, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തിലായത്. എസ്ബിഐ ലൈഫ്, ഏഷ്യൻ പെയിന്റ്‌സ്, എച്ച്ഡിഎഫ്‌സി ലൈഫ്, ഒഎൻജിസി, ടൈറ്റാൻ കമ്പനി തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമാണ് ക്ലോസ് ചെയ്തത്. ഏഴാമത്തെ ദിവസവും ആഗോള ഓഹരി സൂചികകൾ നേട്ടമുണ്ടാക്കി.

Top