തുടര്‍ച്ചയായ അഞ്ചാം ദിവസവും ഓഹരി വിപണി നേട്ടത്തിൽ ക്ലോസ് ചെയ്തു

മുംബൈ: തുടര്‍ച്ചയായി അഞ്ചാമത്തെ ദിവസവും ഓഹരി വിപണി നേട്ടത്തിൽ ക്ലോസ് ചെയ്തു. ലാഭമെടുപ്പില്‍ സൂചികകളില്‍ കനത്ത ചാഞ്ചാട്ടമുണ്ടായെങ്കിലും വിപണി പിടിച്ചുനിന്നു. സെന്‍സെക്‌സ് 51,000കടന്നു. സെന്‍സെക്‌സ് 117.34 പോയന്റ് നേട്ടത്തില്‍ 50,731.63ലാണ് ക്ലോസ്‌ചെയ്തത്. നിഫ്റ്റി 28.60 പോയന്റ് ഉയര്‍ന്ന് 14,924.30ലിലെത്തി. ബിഎസ്ഇയിലെ 1281 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1637 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 146 ഓഹരികള്‍ക്ക് മാറ്റമില്ല.

എസ്ബിഐ, ടാറ്റ സ്റ്റീല്‍, ഡിവീസ് ലാബ്, കൊട്ടക് മഹീന്ദ്ര, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ആക്‌സിസ് ബാങ്ക്, ഭാരതി എയര്‍ടെല്‍, ടാറ്റ മോട്ടോഴ്‌സ്, ഐസിഐസിഐ ബാങ്ക്, യുപിഎല്‍ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. നിഫ്റ്റി പൊതുമേഖല സൂചിക 3.6ശതമാനം ഉയര്‍ന്നു. ഫാര്‍മ ഒരുശതമാനവും നേട്ടമുണ്ടാക്കി. വാഹനം, അടിസ്ഥാന സൗകര്യവികസനം, ഐടി എന്നീ സൂചികകള്‍ വില്പന സമ്മര്‍ദംനേരിട്ടു.

Top