ഓഹരി വിപണി നേട്ടത്തിൽ ക്ലോസ് ചെയ്തു

മുംബൈ: തുടര്‍ച്ചയായി നാലാമത്തെ ദിവസവും ഓഹരി വിപണി നേട്ടത്തോടെ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 358.54 പോയന്റ് നേട്ടത്തില്‍ 50,614.29ലും നിഫ്റ്റി 105.70 പോയന്റ് ഉയര്‍ന്ന് 14,895.70ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. പൊതുമേഖല ബാങ്ക്, ലോഹം തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ബിഎസ്ഇയിലെ 1813 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1110 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 142 ഓഹരികള്‍ക്ക് മാറ്റമില്ല.

ഐടിസി, എസ്ബിഐ, ബജാജ് ഫിനാന്‍സ്, കോള്‍ ഇന്ത്യ, ഒഎന്‍ജിസി തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ഏഷ്യന്‍ പെയിന്റ്‌സ്, യുപിഎല്‍, സിപ്ല, ഇന്‍ഡസിന്‍ഡ് ബാങ്ക്, ടാറ്റ മോട്ടോഴ്‌സ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. ഐടി ഒഴികെയുള്ള സൂചികകള്‍ നേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് സൂചികകള്‍ ഒരുശതമാനം വീതം ഉയര്‍ന്നാണ് വ്യാപാരം അവസാനിപ്പിച്ചത്.

ഡിസംബര്‍ പാദത്തിലെ കമ്പനികളുടെ മികച്ച പ്രവര്‍ത്തനഫലങ്ങളും വിദേശ നിക്ഷേപകരുടെ സാന്നിധ്യവും ഫെബ്രുവരിയില്‍ വരാനിരിക്കുന്ന ആര്‍ബിഐയുടെ വായ്പനയനത്തില്‍ നിലവിലെ സ്ഥിതിതുടരുമെന്ന പ്രതീക്ഷയുമാണ് വിപണിയെ സ്വാധീനിച്ചത്.

Top