ഓഹരി സൂചികകള്‍ നേട്ടത്തോടെ ക്ലോസ് ചെയ്തു

മുംബൈ: ഓഹരി സൂചികകള്‍ നേട്ടത്തിൽ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 458.03 പോയന്റ് ഉയര്‍ന്ന് 50,255.75ലും നിഫ്റ്റി 142.10 പോയന്റ് നേട്ടത്തില്‍ 14,790ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. വൈകാതെ നിഫ്റ്റി 15,000 മറികടക്കുമെന്നാണ് വിലയിരുത്തല്‍. ബിഎസ്ഇയിലെ 1752 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1189 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 149 ഓഹരികള്‍ക്ക് മാറ്റമില്ല.

ഇന്‍ഡസിന്‍ഡ് ബാങ്ക്, പവര്‍ഗ്രിഡ് കോര്‍പ്, സണ്‍ ഫാര്‍മ, ഡോ.റെഡ്ഡീസ് ലാബ്, ഡിവീസ് ലാബ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ശ്രീ സിമെന്റ്‌സ്, അള്‍ട്രടെക് സിമെന്റ്, മാരുതി സുസുകി, ഐടിസി, യുപിഎല്‍ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. ഉപഭോക്തൃ ഉത്പന്നമേഖലയൊഴികെയുള്ള സൂചികകള്‍ നേട്ടമുണ്ടാക്കി. ഫാര്‍മ, പൊതുമേഖല ബാങ്ക് സൂചികകള്‍ റണ്ടുശതമാനത്തോളം ഉയര്‍ന്നു. വാഹനം, ലോഹം, ഊര്‍ജം എന്നീ സൂചികകള്‍ ഒരുശതമാനംവീതം നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

Top