ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം

മുംബൈ: ഓഹരി സൂചികകളില്‍ സെന്‍സെക്‌സ് 1.51ശതമാനം ഉയര്‍ന്നു. ഇന്ന് സെന്‍സെക്‌സ് 734 പോയന്റ് നേട്ടത്തിൽ 49,334ലാണ്  വ്യാപാരം നടക്കുന്നത്. നിഫ്റ്റി 220 പോയന്റ് നേട്ടത്തില്‍ 14,501ലുമെത്തി. ആഗോള വിപണികളിലെ നേട്ടവും രാജ്യത്തെ സൂചികകളെ തുണച്ചു. ബിഎസ്ഇയിലെ 1027 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 171 ഓഹരികള്‍ നഷ്ടത്തിലുമാണ്. 46 ഓഹരികള്‍ക്ക് മാറ്റമില്ല.

ടാറ്റ മോട്ടോഴ്‌സ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ബജാജ് ഫിനാന്‍സ്, യുപിഎല്‍, എസ്ബിഐ, എച്ച്ഡിഎഫ്‌സി, ആക്‌സിസ് ബാങ്ക്, വിപ്രോ, ഗ്രാസിം, ഒഎന്‍ജിസി, ടെക് മഹീന്ദ്ര, മാരുതി സുസുകി തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍. ഹീറോ മോട്ടോര്‍കോര്‍പ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

എച്ച്ഡിഎഫ്‌സി, ബല്‍റാംപുര്‍ ചിനി, ഡിക്‌സോണ്‍ ടെക്‌നോളജീസ്, എസ്‌കോര്‍ട്‌സ്, ഐഐഎഫ്എല്‍, ടാറ്റ കണ്‍സ്യൂമര്‍ പ്രൊഡക്ട്‌സ് തുടങ്ങി 69 കമ്പനികളാണ് ഡിസംബര്‍ പാദത്തിലെ പ്രവര്‍ത്തനഫലം ചൊവാഴ്ച പുറത്തുവിടുന്നത്.

Top