ബജറ്റ് പ്രതീക്ഷ; ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം

മുംബൈ: ധനമന്ത്രി നിർമല സീതാരാമൻ കേന്ദ്ര ബജറ്റ് അവതരിപ്പിക്കാനിരിക്കെ ഇന്ന് ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. തുടര്‍ച്ചയായി ആറുദിവസത്തെ നഷ്ടത്തിനൊടുവിലാണ് വിപണിയില്‍ നേട്ടം. സെന്‍സെക്‌സ് 388 പോയന്റ് ഉയര്‍ന്ന് 46674ലിലും നിഫ്റ്റി 101 പോയന്റ് നേട്ടത്തില്‍ 13,736ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 913 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 347 ഓഹരികള്‍ നഷ്ടത്തിലുമാണ്. 74 ഓഹരികള്‍ക്ക് മാറ്റമില്ല.

ഇന്‍ഡസിന്‍ഡ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, ടൈറ്റാന്‍ കമ്പനി, ഐസിഐസിഐ ബാങ്ക്, ഐഒസി, ഹീറോ മോട്ടോര്‍കോര്‍പ്, ഹിന്‍ഡാല്‍കോ, എച്ച്ഡിഎഫ്‌സി, ഗെയില്‍, എച്ച്ഡിഎഫ്‌സി ബാങ്ക്, എസ്ബിഐ തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍. യുപിഎല്‍, ഡോ.റെഡ്ഡീസ് ലാബ്, സിപ്ല, ടെക് മഹീന്ദ്ര, എച്ച്ഡിഎഫ്‌സി ലൈഫ്, ടിസിഎസ്, ആക്‌സിസ് ബാങ്ക്, ഏഷ്യന്‍ പെയിന്റ്‌സ്, വിപ്രോ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് പ്രതിസന്ധിയിലായ വിവിധ സെക്ടറുകള്‍ക്ക് ആനുകൂല്യം പ്രഖ്യാപിച്ചേക്കുമെന്ന പ്രതീക്ഷയിലാണ് നിക്ഷേപകര്‍.

Top