ഓഹരി സൂചികകളിൽ നഷ്ടത്തോടെ തുടക്കം; സെൻസെക്സ് 280 പോയിന്റ് താഴ്ന്നു

മുംബൈ: ഓഹരി സൂചികകളിൽ നഷ്ടത്തോടെ തുടക്കം. നിഫ്റ്റി 14,200ന് താഴെയെത്തി. നിഫ്റ്റി 14,200ന് താഴെയെത്തി. സെൻസെക്സ് 280 പോയിന്റ് താഴ്ന്ന് 48,066ലും നിഫ്റ്റി 81 പോയന്റ് താഴ്ന്ന് 14,157ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 586 കമ്പനികളുടെ ഓഹരികൾ നഷ്ടത്തിലും 526 ഓഹരികൾ നേട്ടത്തിലുമാണ്. 88 ഓഹരികൾക്ക് മാറ്റമില്ല. ആഗോള വിപണികളിലെ നഷ്ടം രാജ്യത്തെ സൂചികകളിലും പ്രതിഫലിച്ചതാണ് കാരണം.

പവർഗ്രിഡ് കോർപ്, എസ്ബിഐ, ഇൻഫോസിസ്, എൻടിപിസി, ഹിന്ദുസ്ഥാൻ യുണിലിവർ, ടിസിഎസ്, ആക്‌സിസ് ബാങ്ക്, ഒഎൻജിസി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലാണ്. ടെക്മഹീന്ദ്ര, ബജാജ് ഫിനാൻസ്, ഐടിസി, എച്ച്ഡിഎഫ്‌സി ബാങ്ക് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. നിഫ്റ്റി ഐടി ഒഴികെയുള്ള സൂചികകളെല്ലാം നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്. വാഹനം, ഫാർമ, ലോഹം തുടങ്ങിയ സൂചികകൾ ഒരുശതമാനത്തോളം താഴ്ന്നു. ആക്‌സിസ് ബാങ്ക്, ഹിന്ദുസ്ഥാൻ യുണിലിവർ, ബാങ്ക് ഓഫ് ബറോഡ, മാരികോ, ഇമാമി തുടങ്ങി 50 കമ്പനികളാണ് ഡിസംബർ പാദത്തിലെ പ്രവർത്തനഫലം ബുധനാഴ്ച പുറത്തുവിടുന്നത്.

Top