ഓഹരി വിപണിയില്‍ ഇന്ന് നഷ്ടത്തോടെ തുടക്കം

മുംബൈ: ഓഹരി വിപണിയില്‍ ഇന്ന് നഷ്ടത്തോടെ തുടക്കം. സെന്‍സെക്‌സ് 124.75 പോയന്റ് നഷ്ടത്തില്‍ 49,500.01 എന്ന നിലയിലും നിഫ്റ്റി 25.00 പോയന്റ് നഷ്ടത്തില്‍ 14,565.40 എന്ന നിലയിലുമാണ് വ്യാപാരം ആരംഭിച്ചത്. വിപണിയില്‍ ലിസ്റ്റ് ചെയ്ത 2147 കമ്പനികളുടെ ഓഹരികളില്‍ 1095 ഓഹരികള്‍ ലാഭത്തിലും 971 ഓഹരികള്‍ നഷ്ടത്തിലും 81 എണ്ണത്തില്‍ മാറ്റമില്ലാതെയുമാണ് വ്യാപാരം.

ജെ.കെ.ടയര്‍, അപ്പോളൊ ടയര്‍, സിയറ്റ്, ടി.വി.എസ്. ശ്രീചക്ര, കജാരിയസര്‍ എന്നിവയുടെ ഓഹരി നേട്ടത്തിലും എസ്.ആര്‍.എഫ്, ജെ.സി.എച്ച്.എ.സി, സൗത്ത് ബാങ്ക് തുടങ്ങിയ കമ്പനിയുടെ ഓഹരികള്‍ നഷ്ടത്തിലുമാണ്.

Top