ഓഹരി വിപണി നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: ഓഹരി വിപണി നഷ്ടത്തോടെ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 549.49 പോയന്റ് നഷ്ടത്തില്‍ 49,034.67ലും നിഫ്റ്റി 161.90 പോയന്റ് താഴ്ന്ന് 14,433.70ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1070 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1897 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 139 ഓഹരികള്‍ക്ക് മാറ്റമില്ല.

യൂറോപ്പിലെ വിവിധയിടങ്ങളില്‍ ലോക്ഡൗണ്‍ കര്‍ശനമാക്കിയതാണ് വിപണിയെ ബാധിച്ചത്.ടെക് മഹീന്ദ്ര, ഗെയില്‍, എച്ച്‌സിഎല്‍ടെക്, വിപ്രോ, ഒഎന്‍ജിസി തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തിലായത്. ടാറ്റ മോട്ടോഴ്‌സ്, ഭാരതി എയര്‍ടെല്‍, യുപിഎല്‍, ഐടിസി, ഗ്രാസിം തുടങ്ങിയ ഓഹരികള്‍ നേട്ടമുണ്ടാക്കുകയും ചെയ്തു. എല്ലാവിഭാഗം സൂചികകളും നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകള്‍ ഒരു ശതമാനം വീതം താഴെപ്പോയി.

Top