ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം

മുംബൈ: ഓഹരി വിപണിയില്‍ ഇന്ന് നഷ്ടത്തോടെ തുടക്കം. സെന്‍സെക്‌സ് 102 പോയന്റ് താഴ്ന്ന് 49,478ലിലും നിഫ്റ്റി 29 പോയന്റ് നഷ്ടത്തില്‍ 14,566ലുമാണ് വ്യാപാരം ആരംഭിച്ചത്. സണ്‍ ഫാര്‍മ, അള്‍ട്രടെക് സിമെന്റ്, ഇന്‍ഡസിന്‍ഡ് ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഡോ.റെഡ്ഡീസ് ലാബ്, എച്ച്ഡിഎഫ്‌സി, ടിസിഎസ്, ഇന്‍ഫോസിസ്, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികളാണ് നഷ്ടത്തില്‍.

ഭാരതി എയര്‍ടെല്‍, എച്ച്‌സിഎല്‍ ടെക്, ടൈറ്റാന്‍, എന്‍ടിപിസി, ബജാജ് ഫിന്‍സര്‍വ്, ആക്‌സിസ് ബാങ്ക്, ഐടിസി, റിലയന്‍സ്, ഒഎന്‍ജിസി, കൊട്ട്കമഹീന്ദ്ര ബാങ്ക് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്. ബിഎസ്ഇ ഐ.ടി, ബാങ്ക്, എഫ്എംസിജി, മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് സൂചികകളെല്ലാം നഷ്ടത്തിലാണ്.

Top