ഓഹരി സൂചികയില്‍ നേട്ടത്തോടെ തുടക്കം;സെന്‍സെക്‌സ് 66 പോയിന്റ് ഉയര്‍ന്നു

മുംബൈ: കനത്ത നഷ്ടത്തിന്റെ ദിനത്തിനൊടുവില്‍ ഓഹരി സൂചികയില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്‌സ് 66 പോയിന്റ് ഉയര്‍ന്ന് 37652ലും നിഫ്റ്റി 21 പോയിന്റ് നേട്ടത്തില്‍ 11399ലുമാണ് വ്യാപാരം നടക്കുന്നത്. ആഗോള കാരണങ്ങളാണ് വിപണിയുടെ നീക്കത്തിനു പിന്നില്‍. ഫാര്‍മ, മെറ്റല്‍, എനര്‍ജി ഓഹരികള്‍ നേട്ടത്തിലാണ്. അതേസമയം പൊതുമേഖല ബാങ്കുകളുടെ ഓഹരികള്‍ നഷ്ടത്തിലുമാണ്.

ബിഎസ്ഇയിലെ 934 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 460 ഓഹരികള്‍ നഷ്ടത്തിലുമാണ്. ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഏഷ്യന്‍ പെയിന്റ്‌സ്, ഒഎന്‍ജിസി, ഡോ.റെഡ്ഡീസ് ലാബ്, സണ്‍ ഫാര്‍മ, ലുപിന്‍, മാരുതി സുസുകി, സിപ്ല, എച്ച്‌സിഎല്‍ ടെക്, ഹീറോ മോട്ടോര്‍കോര്‍പ്, റിലയന്‍സ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.

ടെക് മഹീന്ദ്ര, വിപ്രോ, ടാറ്റ മോട്ടോഴ്‌സ്, വേദാന്ത, ഐസിഐസിഐ ബാങ്ക്, ടിസിഎസ്, ഭാരതി എയര്‍ടെല്‍, ഇന്‍ഫോസിസ്, എസ്ബിഐ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

Top