സെന്‍സെക്‌സ് 113.23പോയിന്റ് നഷ്ടത്തില്‍ ഓഹരി സൂചിക അവസാനിപ്പിച്ചു

sensex

മുംബൈ: തുടര്‍ച്ചയായി ഏഴാം ദിനത്തിലും വിപണി നഷ്ടത്തില്‍ ക്ലോസ് ചെയ്തു. മികച്ച നേട്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചതെങ്കിലും പണവായ്പ നയത്തില്‍ ആര്‍ബിഐ നിരക്കുകളില്‍ മാറ്റംവരുത്താതിരുന്നത് സൂചികകളെ തളര്‍ത്തുകയായിരുന്നു.

സെന്‍സെക്‌സ് 113.23പോയിന്റ് നഷ്ടത്തില്‍ 34,082.71ലും നിഫ്റ്റി 21.55 പോയിന്റ് താഴ്ന്ന് 10,476.70ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1984 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 788 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.

കോള്‍ ഇന്ത്യ, ഒഎന്‍ജിസി, ഏഷ്യന്‍ പെയിന്റ്‌സ്, സിപ്ല, ഡോ.റെഡ്ഡീസ് ലാബ്, ഹീറോ മോട്ടോര്‍കോര്‍പ്, ടാറ്റ മോട്ടോഴ്‌സ്, ഐടിസി, ഐസിഐസിഐ ബാങ്ക്, എസ്ബിഐ, റിലയന്‍സ്, ഇന്‍ഫോസിസ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു.

ഭാരതി എയര്‍ടെല്‍, വിപ്രോ, എച്ച്‌സിഎല്‍ ടെക്, ടിസിഎസ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ആക്‌സിസ് ബാങ്ക്, മാരുതി സുസുകി, സണ്‍ ഫാര്‍മ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.

Top