ഓഹരി വിപണി ഇനി പ്രവര്‍ത്തിക്കുക 22ന് തിങ്കളാഴ്ച

sensex

മുംബൈ: സ്റ്റോക്ക് എക്സ്ചേഞ്ചില്‍ വ്യാപാരം ഇനി 22ന് തിങ്കളാഴ്ച. മഹാവീര്‍ ജയന്തി പ്രമാണിച്ച് ഏപ്രില്‍ 17ന് ബുധനാഴ്ചയും ദുഃഖവെള്ളിയായതിനാല്‍ 19ന് വെള്ളിയാഴ്ചയും വിപണി പ്രവര്‍ത്തിച്ചിരുന്നില്ല. തുടര്‍ന്നുള്ള ദിവസങ്ങളായ ശനിയും ഞായറും വിപണിക്ക് അവധിയാണ്.

ലോക് സഭ തിരഞ്ഞെടുപ്പ് പ്രമാണിച്ച് ഏപ്രില്‍ 29നും മഹാരാഷ്ട്ര ഡെ ആയതിനാല്‍ മെയ് ഒന്നിനും ഓഹരി വിപണി പ്രവര്‍ത്തിക്കില്ലെന്നും അറിയിച്ചിട്ടുണ്ട്.

Top