സെൻസെക്‌സ് 32 പോയിന്റ് താഴ്ന്ന് ഓഹരി വിപണിയിൽ നഷ്ടത്തോടെ തുടക്കം

sensex

മുംബൈ: ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം. സെന്‍സെക്‌സ് 32 പോയിന്റ് താഴ്ന്ന് 35624ലിലും നിഫ്റ്റി ഏഴു പോയിന്റ് നഷ്ടത്തില്‍ 10654ലിലുമാണ് വ്യാപാരം ആരംഭിച്ചിരിക്കുന്നത്.

ബിഎസ്ഇയിലെ 640 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 734 ഓഹരികള്‍ നഷ്ടത്തിലുമെത്തി.

സണ്‍ ഫാര്‍മ, ഡോ.റെഡ്ഡീസ് ലാബ്, ഒഎന്‍ജിസി, ഐടിസി, ഐസിഐസിഐ ബാങ്ക്, എസ്ബിഐ, ഹീറോ മോട്ടോര്‍കോര്‍പ്, ഭാരതി എയര്‍ടെല്‍ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്. ഇന്ത്യബുള്‍സ് ഹൗസിങ്, റിലയന്‍സ്, ഇന്‍ഫോസിസ്, എച്ച്ഡിഎഫ്‌സി ബാങ്ക്, യെസ് ബാങ്ക്, ആക്‌സിസ് ബാങ്ക്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

Top