കനത്ത വില്പന സമ്മര്‍ദത്തില്‍ ഓഹരി വിപണി നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ : ഓഹരി വിപണി നഷ്ടത്തില്‍ ക്ലോസ് ചെയ്തു. അവസാന മണിക്കൂറിലെ കനത്ത വില്പന സമ്മര്‍ദത്തില്‍ ആണ് വിപണി നഷ്ടത്തില്‍ ക്ലോസ് ചെയ്തത്. നിഫ്റ്റി 11,700ന് താഴെപ്പോയി. സെന്‍സെക്‌സ് 173.70 പോയന്റ് താഴ്ന്ന് 38722.93ലും നിഫ്റ്റി 46.60 പോയന്റ് നഷ്ടത്തില്‍ 11691.90ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

ബാങ്കിങ്, ഊര്‍ജം, ഇന്‍ഫ്ര, ഐടി, ഫാര്‍മ ഓഹരികളാണ് പ്രധാനമായും നഷ്ടമുണ്ടാക്കിയത്. കോള്‍ ഇന്ത്യ, പവര്‍ ഗ്രിഡ് കോര്‍പ്, ലുപിന്‍, ഡോ.റെഡ്ഡീസ് ലാബ്, ഇന്‍ഫോസിസ്, വേദാന്ത, ഏഷ്യന്‍ പെയിന്റ്‌സ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, എച്ച്ഡിഎഫ്‌സി ബാങ്ക് തുടങ്ങിയ ഓഹരികളും നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്.

യുപിഎല്‍, ബജാജ് ഫിനാന്‍സ്, എസ്ബിഐ, ഒഎന്‍ജിസി, ടാറ്റ മോട്ടോഴ്‌സ്, ടാറ്റ സ്റ്റീല്‍, ഐസിഐസിഐ ബാങ്ക്, ഹീറോ മോട്ടോര്‍കോര്‍പ്, വിപ്രോ, ഐടിസി, ബജാജ് ഓട്ടോ, ടിസിഎസ്, എച്ച്ഡിഎഫ്‌സി തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു.

Top