സെന്‍സെക്‌സ് 109.13 പോയിന്റ് നേട്ടത്തില്‍ ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം

മുംബൈ: ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം.

സെന്‍സെക്‌സ് 109.13 പോയിന്റ് നേട്ടത്തില്‍ 33,469.03ലും നിഫ്റ്റി 30 പോയിന്റ് ഉയര്‍ന്ന് 10,328.80ലുമാണ് വ്യാപാരം നടക്കുന്നത്.

ആഗോള വിപണികളിലെ നേട്ടമാണ് ആഭ്യന്തര സൂചികകളിലും പ്രതിഫലിച്ചിരിക്കുന്നത്.

ബിഎസ്ഇയിലെ 1223 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 410 ഓഹരികള്‍ നഷ്ടത്തിലുമാണ്.

ടെക് മഹീന്ദ്ര, റിലയന്‍സ്, ടാറ്റ സ്റ്റീല്‍, ഹിന്‍ഡാല്‍കോ, സിപ്ല, ഭാരതി എയര്‍ടെല്‍, ലുപിന്‍, ഡോ.റെഡ്ഡീസ് ലാബ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ബജാജ് ഓട്ടോ, ടാറ്റ മോട്ടോഴ്‌സ് തുടങ്ങിയവ നേട്ടത്തിലാണ്.

എല്‍ആന്റ്ടി, ഒഎന്‍ജിസി, ഐടിസി, ടിസിഎസ്, ഏഷ്യന്‍ പെയിന്റ്‌സ്, ആക്‌സിസ് ബാങ്ക്, എസ്ബിഐ തുടങ്ങിയവ നഷ്ടത്തിലുമാണ്.

Top