സെന്‍സെക്‌സ് 112.99 പോയിന്റ് ഉയര്‍ന്ന്‌ ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം

sensex

മുംബൈ: ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം.

സെന്‍സെക്‌സും നിഫ്റ്റിയും ഇന്ന് റെക്കോഡ് നേട്ടത്തിലാണ്

സെന്‍സെക്‌സ് 112.99 പോയിന്റ് നേട്ടത്തില്‍ 33,844.18ലും, നിഫ്റ്റി 31 പോയിന്റ് ഉയര്‍ന്ന് 10,483ലുമാണ് വ്യാപാരം നടക്കുന്നത്.

ആഗോള സൂചികകളിലെ നേട്ടമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചിരിക്കുന്നത്.

ബിഎസ്ഇയിലെ 1232 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലെത്തിയപ്പോള്‍, 534 ഓഹരികള്‍ നഷ്ടത്തിലായി.

ഒഎന്‍ജിസി, എച്ച്‌സിഎല്‍ ടെക്, ഇന്‍ഫോസിസ്, ടിസിഎസ്, ടെക് മഹീന്ദ്ര, സണ്‍ ഫാര്‍മ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഹീറോ മോട്ടോര്‍കോര്‍പ്, ഡോ.റെഡ്ഡീസ് ലാബ്, വേദാന്ത, വിപ്രോ, എച്ച്ഡിഎഫ്‌സി ബാങ്ക് തുടങ്ങിയവ നേട്ടത്തിലാണ്.

ടാറ്റ മോട്ടോഴ്‌സ്, ഏഷ്യന്‍ പെയിന്റ്‌സ്, റിലയന്‍സ്, ഭാരതി എയര്‍ടെല്‍, ഐസിഐസിഐ ബാങ്ക്, ഹിന്‍ഡാല്‍കോ, ആക്‌സിസ് ബാങ്ക് തുടങ്ങിയവ നഷ്ടത്തിലുമാണ്.

Top