stock exchainge ; sensex down

മുംബൈ: പാക് അധീന കശ്മീരില്‍ ഇന്ത്യ ആക്രമണം നടത്തിയെന്ന വാര്‍ത്തകള്‍ പുറത്തുവന്നതിനെതുടര്‍ന്ന് ഓഹരി സൂചികകള്‍ കൂപ്പുകുത്തി.

സെന്‍സെക്‌സ് 472 പോയന്റ് താഴ്ന്ന് 27,820ലും നിഫ്റ്റി 151 പോയന്റ് ഇടിഞ്ഞ് 8593ലുമെത്തി.

പാക് അധീന കശ്മീരിലെ ഭീകര ക്യാമ്പുകളില്‍ ഇന്ത്യ മിന്നലാക്രമണം നടത്തിയതായി മിലിട്ടറി ഓപ്പറേഷന്‍ ഡയറക്ടര്‍ ജനറല്‍ രണ്‍ബീര്‍ സിങ് വെളിപ്പെടുത്തിയതോടെയാണ് സൂചികകള്‍ താഴേയ്ക്കു പതിച്ചത്.

രാവിലെ 144 പോയന്റ് നേട്ടത്തോടെയാണ് സെന്‍സെക്‌സില്‍ വ്യാപാരം ആരംഭിച്ചത്. 12 മണിയോടെയാണ് സൂചികകള്‍ താഴേയ്ക്കുപതിച്ചത്.

ബിഎസ്ഇയില്‍ 432 കമ്പനികളുടെ ഓഹരികള്‍ മാത്രമാണ് നേട്ടത്തിലുള്ളത്. 2090 ഓഹരികള്‍ നഷ്ടത്തിലാണ്.

ഐസിഐസിഐ ബാങ്ക്, ഭേല്‍, ഹിന്‍ഡാല്‍കോ, ഐടിസി, ആക്‌സിസ് ബാങ്ക്, ടെക് മഹീന്ദ്ര, ടാറ്റ സ്റ്റീല്‍, വേദാന്ത, ഭാരതി എയര്‍ടെല്‍, ഐഡിയ, വിപ്രോ, ഡോ.റെഡ്ഡീസ് ലാബ്, സണ്‍ ഫാര്‍മ, ടാറ്റ മോട്ടോഴ്‌സ്, ഇന്‍ഫോസിസ് തുടങ്ങിയവ നഷ്ടത്തിലും ടിസിഎസ്, ഒഎന്‍ജിസി, എച്ച്ഡിഎഫ്‌സി ബാങ്ക്, ഹീറോ മോട്ടോര്‍കോര്‍പ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമാണ്.

Top