stock exchage; sensex gain

മുംബൈ: ഓഹരി സൂചികകളില്‍ നേട്ടംതുടരുന്നു. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് 74 പോയന്റ് നേട്ടത്തില്‍ 27882ലും നിഫ്റ്റി 14 പോയന്റ് ഉയര്‍ന്ന് 8535ലുമെത്തി.

ബിഎസ്ഇയിലെ 1098 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 696 ഓഹരികള്‍ നഷ്ടത്തിലുമാണ്.

ഭേല്‍, ഒഎന്‍ജിസി, വേദാന്ത, ടാറ്റ സ്റ്റീല്‍, ഹിന്‍ഡാല്‍കോ, ഐസിഐസിഐ ബാങ്ക് തുടങ്ങിയവ നേട്ടത്തിലും മാരുതി, എച്ച്ഡിഎഫ്‌സി ബാങ്ക്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഭാരതി എയര്‍ടെല്‍ തുടങ്ങിയവ നഷ്ടത്തിലുമാണ്.

തുടര്‍ച്ചയായി ഇത് മൂന്നാംദിവസമാണ് സൂചികകള്‍ നേട്ടത്തില്‍ തുടരുന്നത്. ആഗോള വിപണികളിലെ നേട്ടമാണ് ആഭ്യന്തര സൂചികകളില്‍ പ്രതിഫലിക്കുന്നത്.

Top