stock -business

ന്യൂഡല്‍ഹി : വില കുതിച്ചുയരുന്ന സാഹചര്യത്തില്‍ പയര്‍ വര്‍ഗങ്ങളുടെ കരുതല്‍ ശേഖരം എട്ടു ലക്ഷത്തില്‍ നിന്ന് 20 ലക്ഷം ടണ്‍ ആക്കാന്‍ കേന്ദ്രമന്ത്രിസഭയുടെ ധനകാര്യസമിതി തീരുമാനിച്ചു.

ഇതിനായി ആഭ്യന്തര സംഭരണത്തിനു പുറമേ ഇറക്കുമതിയെയും ആശ്രയിക്കും. വിലസ്ഥിരതാ നിധിയില്‍നിന്നുള്ള പണം ഉപയോഗിച്ചാണു ശേഖരം വര്‍ദ്ധിപ്പിക്കുക.

കരുതല്‍ ശേഖരം വര്‍ദ്ധിപ്പിക്കുന്നതു കൂടുതല്‍ പയര്‍ ഉല്‍പാദിപ്പിക്കാന്‍ കര്‍ഷകര്‍ക്കു പ്രോല്‍സാഹനമാകുമെന്നു മന്ത്രിസഭാ വൃത്തങ്ങള്‍ പറഞ്ഞു.

വിപണിവിലയോ താങ്ങുവിലയോ നല്‍കി എഫ്‌സിഐ, നാഫെഡ് തുടങ്ങിയ സ്ഥാപനങ്ങള്‍ മുഖേനയായിരിക്കും സംഭരണം. സംസ്ഥാന സര്‍ക്കാരുകള്‍ക്കും പങ്കാളികളാകാം. വാണിജ്യ മന്ത്രാലയത്തിനു കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ മുഖേനയായിരിക്കും ഇറക്കുമതി.

വരള്‍ച്ച കാരണം ഉല്‍പാദനം 164 ലക്ഷം ടണ്‍ ആയി കുറഞ്ഞതാണു പയര്‍ വര്‍ഗങ്ങള്‍ക്കു ദൗര്‍ലഭ്യമുണ്ടാകാനും വില കൂടാനും മുഖ്യകാരണം. ഇത്തവണ നല്ല മഴ ലഭിച്ചതുകൊണ്ട് ഉല്‍പാദനം ഗണ്യമായി കൂടുമെന്നാണു പ്രതീക്ഷ.

Top