ഓഹരി ഫണ്ടുകളിലെ മൊത്തം ആസ്തിയില്‍ പത്ത് ശതമാനം വര്‍ധിച്ചു

RUPEES

മുംബൈ:ഓഹരി അധിഷ്ഠിത മ്യൂച്വല്‍ ഫണ്ടുകളില്‍ ജൂലായില്‍ നിക്ഷേപമായെത്തിയത് 10,585 കോടി രൂപ. മികച്ച മണ്‍സൂണ്‍ ലഭിച്ചതും, കമ്പനികള്‍ ഭേദപ്പെട്ട പ്രവര്‍ത്തനഫലങ്ങള്‍ പുറത്തുവിട്ടതും, ആത്മവിശ്വാസം വളര്‍ത്തിയതാണ് നിക്ഷേപത്തില്‍ വന്‍ വര്‍ധനവുണ്ടാക്കിയത്. ഇതോടെ നടപ്പ്(ഏപ്രില്‍ മുതല്‍ ജൂലായ് വരെ) സാമ്പത്തിക വര്‍ഷത്തില്‍ 43,300 കോടി രൂപയാണ് നിക്ഷേപമായെത്തിയതെന്ന് അസോസിയേഷന്‍ ഓഫ് മ്യൂച്വല്‍ ഫണ്ട്‌സ് ഇന്‍ ഇന്ത്യ(ആംഫി)പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു.

ഓഹരി ഫണ്ടുകളിലെ മൊത്തം ആസ്തിയില്‍ പത്ത് ശതമാനമാണ് വര്‍ധിച്ചത്. മാര്‍ച്ച് അവസാനത്തില്‍ 7.5 ലക്ഷം കോടിയായിരുന്ന നിക്ഷേപം പത്തുശതമാനം വര്‍ധിച്ച് 8.3 ലക്ഷം കോടി രൂപയായി. ഏപ്രിലില്‍ 12,409 കോടി രൂപയും, മെയില്‍ 12,070 കോടിയും, ജൂണില്‍ 8,237 കോടി രൂപയും, ജൂലായില്‍ 10,585 കോടി രൂപയുമാണ് നിക്ഷേപമായെത്തിയത്.

Top