നിരോധനാജ്ഞ ലംഘിച്ച് പദയാത്ര; ചന്ദ്രബാബു നായിഡു അറസ്റ്റില്‍

വിജയവാഡ: നിരോധനാജ്ഞ ലംഘിച്ച് പദയാത്ര നടത്തിയതിന് ടിഡിപി അധ്യക്ഷനും മുന്‍ ആന്ധ്ര മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡുവിനെ പോലീസ് അറസ്റ്റ് ചെയ്തു.

ആന്ധ്രയുടെ തലസ്ഥാനം അമരാവതിയില്‍ നിന്ന് മാറ്റാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് ബുധനാഴ്ച രാത്രിയില്‍ വിജയവാഡയില്‍ നടത്തിയ പദയാത്രക്കിടെയാണ് നായിഡു അറസ്റ്റിലായത്.

അതേസമയം, നായിഡുവിന്റെ അറസ്റ്റില്‍ സംസ്ഥാനത്ത് പ്രതിഷേധം ശക്തമാകുകയാണ്. ടിഡിപി പ്രവര്‍ത്തകന്‍ ജീവനൊടുക്കാന്‍ ശ്രമിച്ചതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. പ്രതിഷേധം മുന്നില്‍കണ്ട് ഗുണ്ടൂര്‍, വിജയവാഡ എന്നിവിടങ്ങളില്‍നിന്നുള്ള ടിഡിപി എംപിമാരെ പോലീസ് കഴിഞ്ഞ ദിവസം വീട്ടുതടങ്കലില്‍ ആക്കിയിരുന്നു.

Top