വാഷിംഗ്ടണ്‍ പോസ്റ്റ് എന്ന പത്രത്തിന്റെ കഥ ‘ദ പോസ്റ്റു’മായി സ്റ്റീവന്‍ സ്പീല്‍ ബര്‍ഗ്

മേരിക്കയിലെ ആദ്യ വനിതാ ന്യൂസ് പേപ്പര്‍ പബ്ലിഷറായ കാതറിന്‍ ഗ്രഹാമിന്റെയും അവരുടെ വാഷിംഗ്ടണ്‍ പോസ്റ്റ് എന്ന പത്രത്തിന്റെയും കഥ സിനിമയാകുന്നു.

സ്റ്റീവന്‍ സ്പീല്‍ ബര്‍ഗ് ഒരുക്കുന്ന ചിത്രത്തിന്റെ പേര് ‘ദ പോസ്റ്റ്’ എന്നാണ്.

വിജയിക്കുവാന്‍ കാതറിന്‌ നേരിടേണ്ടി വന്ന തടസ്സങ്ങളും വാഷിംഗ്ടണ്‍ പോസ്റ്റിന്റെ ആരുമറിയാത്ത പിന്നാമ്പുറ കഥകളുമാണ് ചിത്രത്തിന്റെ പ്രമേയം.

ലിസ് ഹന്ന ജോഷ് സിങ്ങര്‍ എന്നിവര്‍ ചേര്‍ന്ന് തിരക്കഥ രചിച്ചിരിയ്ക്കുന്ന ചിത്രത്തില്‍ മെറില്‍ സ്ട്രീപ്പാണ് കാതറിനായി വേഷമിടുന്നത്.

മെറിലിനു പുറമേ പ്രശസ്ത ഹോളിവുഡ് താരം ടോം ഹാങ്ക്‌സ്, ആലിസണ്‍ ബ്രി, കാരി കൂണ്‍, ഡേവിഡ് ക്രോസ്, ബ്രൂസ് ഗ്രീന്‍വുഡ് എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു.

ജനുവരി 12ന് ദി പോസ്റ്റ് തീയേറ്ററുകളിലെത്തും.

Top