സച്ചിനെയും ലാറയെയും പോലെയാണ് കൊഹ്‌ലിയും; സ്റ്റീവ് വോ

kohli

മെല്‍ബണ്‍: ഇന്ത്യന്‍ നായകന്‍ വിരാട് കൊഹ്‌ലിയെ സച്ചിന്‍ ടെന്‍ഡുല്‍ക്കറിനോടും ബ്രയാന്‍ ലാറയോടും താരതമ്യം ചെയ്ത് ഓസീസ് ബാറ്റിംഗ് ഇതിഹാസം സ്റ്റീവ് വോ.

ഓസ്‌ട്രേലിയക്കെതിരായ പരമ്പരയില്‍ കൊഹ്‌ലിയായിരിക്കും ഏറ്റവും അപകടകാരിയെങ്കിലും കൊഹ്‌ലിയെക്കൂടാതെ ഇന്ത്യക്ക് വേറെയും മികച്ച കളിക്കാരുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഓസീസ് ക്രിക്കറ്റിന് ഇപ്പോള്‍ കഷ്ടകാലമാണെങ്കിലും നാട്ടില്‍ ഓസ്‌ട്രേലിയയെ തോല്‍പിക്കുക എളുപ്പമാകില്ലെന്നും വോ പറഞ്ഞു.

ലോകത്തെ ഏത് ടീമിനോടും കിടപിടിക്കുന്ന ബൗളിംഗ് നിര ഓസീസിനുണ്ട്. അതുകൊണ്ടുതന്നെ ആദ്യം ബാറ്റ് ചെയ്ത് 350ന് അടുത്ത് സ്‌കോര്‍ ചെയ്താല്‍ ഓസീസിനെ തോല്‍പിക്കുക ബുദ്ധിമുട്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

Top