ടെസ്റ്റ് കരിയറിലെ 22ാം സെഞ്ചുറിയോടെ പുതിയ റെക്കോര്‍ഡുമായി സ്റ്റീവ് സ്മിത്ത്

ഷസ് പരമ്പരയില്‍ പുതിയ റെക്കോര്‍ഡുമായി സ്റ്റീവ് സ്മിത്ത്.

ടെസ്റ്റ് കരിയറിലെ 22ാം സെഞ്ചുറി നേടിയാണ് സ്മിത്ത് റെക്കോര്‍ഡ് തീര്‍ത്തത്.

ഇതോടെ ഏറ്റവും വേഗതയില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറികള്‍ നേടുന്ന മൂന്നാമത്തെ താരമായി സ്മിത്ത് മാറി.

108 ഇന്നിങ്‌സുകളില്‍ നിന്നാണ് സ്മിത്ത് 22 സെഞ്ചുറികള്‍ നേടിയെടുത്തത്.

19 ഫോറുകളും ഒരു സിക്‌സും അടങ്ങിയ ഇന്നിംഗ്‌സോടു കൂടി ടെസ്റ്റിലെ താരം താന്‍ തന്നെയാണെന്ന് സ്മിത്ത് തെളിയിക്കുകയായിരുന്നു.

18 വര്‍ഷം പഴക്കമുളള സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ റെക്കോര്‍ഡാണ് സ്മിത്ത് ഇതോടു കൂടി തകര്‍ത്തത്.

114 ഇന്നിംഗ്‌സുകളില്‍ നിന്നുമാണ് സച്ചിന്‍ ഈ നേട്ടം സ്വന്തമാക്കിയതെങ്കില്‍ 108 ഇന്നിംഗ്‌സുകളില്‍ നിന്നാണ് സ്മിത്ത് ഈ റെക്കോര്‍ഡ് നേടിയെടുത്തത്.

Top