ക്രിക്കറ്റ് ഓസ്ട്രേലിയയുടെ മികച്ച താരമായി സ്മിത്ത്; വനിത താരം ബേത്ത് മൂണി

സിഡ്നി: ക്രിക്കറ്റ് ഓസ്ട്രേലിയയുടെ ഈ വ‍ർഷത്തെ ഏറ്റവും മികച്ച താരങ്ങൾക്കുള്ള പുരസ്കാരത്തിനു അര്‍ഹനായി സ്റ്റീവ് സ്മിത്ത്. സ്മിത്തിനൊപ്പം ബേത്ത് മൂണിയാണ് പുരസ്‌കാരത്തിന് അർഹയായ വനിതാ താരം. അലൻ ബോർഡർ മെഡൽ സ്മിത്തും ബെലിൻഡ ക്ലാർക്ക് അവാർഡ് ബേത്ത് മൂണിയും സ്വന്തമാക്കി.

സ്മിത്ത് മൂന്നാം തവണയാണ് അലൻ ബോർഡർ മെഡലിന് അർഹനാകുന്നത്. ഇന്ത്യക്കെതിരായ പരമ്പരയില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിയാതിരുന്ന സ്മിത്ത് പുരസ്‌കാരം ഇത്തവണ പ്രതീക്ഷിച്ചിരുന്നില്ല. ലാബുഷെയ്നിനോ കമിന്‍സിനോ പുരസ്കാരം ലഭിക്കുമെന്നാണ് പ്രതീക്ഷിച്ചതെന്ന് സ്മിത്ത് പറഞ്ഞു.

ഐ സി സി വനിതാ ട്വന്‍റി-20 ലോകകപ്പിലെ മികച്ച പ്രകടനമാണ് ബേത്തിനെ പുരസ്കാരത്തിന് അ‍‍‍ർഹയാക്കിയത്. ബേത്ത് മൂണി ആദ്യമായാണ് മികച്ച വനിതാ താരമായി തെരഞ്ഞെടുക്കപ്പെടുന്നത്.

Top