ആഷസ്; സ്മിത്ത് കളിക്കളത്തിലേക്ക് മടങ്ങിയെത്തും, പരമ്പര പിടിക്കാനൊരുങ്ങി ഓസ്‌ട്രേലിയ

മാഞ്ചസ്റ്റര്‍: ഇംഗ്ലണ്ടിനെതിരായ നാലാം ആഷസ് ക്രിക്കറ്റ് ടെസ്റ്റിന് ഓസ്‌ട്രേലിയ ഇന്നിറങ്ങും. ഇന്നത്തെ മത്സരത്തില്‍ സ്റ്റീവ് സ്മിത്ത് കളിക്കളത്തിലേക്ക് മടങ്ങിയെത്തും.

രണ്ടാം ടെസ്റ്റിലെ ബാറ്റിങ്ങിനിടെ ജോഫ്ര ആര്‍ച്ചറുടെ ബൗണ്‍സര്‍ കഴുത്തിലിടിച്ച് സ്മിത്തിനു പരുക്കേറ്റിരുന്നു. ഇതേത്തുടര്‍ന്ന് മൂന്നാം ടെസ്റ്റിലാല്‍ ഓസീസ് വിജയം കണ്ടിരുന്നു. മത്സര പരമ്പര ഇപ്പോള്‍ സമനിലയിലാണുള്ളത്.

മൂന്നാം ടെസ്റ്റ് കളിച്ച ഉസ്മാന്‍ ഖവാജ യെ പുറത്തിരുത്തിയാണ് ഓസീസ് നാലാം ടെസ്റ്റിനുള്ള ടീമിനെ പ്രഖ്യാപിച്ചത്. മൂന്നാം ടെസ്റ്റില്‍ തിളങ്ങിയ ലെബുഷെയ്ന്‍ 12 അംഗ ടീമിലുണ്ട്. ഇംഗ്ലണ്ട് ടീമില്‍ ക്രിസ് വോക്‌സിനു പകരക്കാരനായി പേസ് ബോളര്‍ ക്രെയ്ഗ് ഓവര്‍ട്ടനെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Top